കുണ്ടൂർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം; ഒമ്പത് പേർക്ക് പരിക്ക്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B4%BF%E0%B5%BD-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4/">
Twitter

കുണ്ടൂർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം; ഒമ്പത് പേർക്ക് പരിക്ക്

13/11/2017

തിരൂരങ്ങാടി: കുണ്ടൂർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ ഒമ്പത് പേർക്ക്  പരിക്കേറ്റു. ഇന്ന് ഉച്ചക്ക് മൂന്നരയോടെ കുണ്ടൂർ പി.എം.എസ്.ടി കോളേജിലാണ് സംഭവം. സംഘർഷത്തിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ കുണ്ടൂർ അത്താണിയിലെ വളപ്പിൽ നിസാമുദ്ധീൻ(19), മച്ചിഞ്ചേരി ഫഖ്‌റുദ്ധീൻ റാസി (19), കോട്ടക്കൽ പി.വി. സച്ചിൻ (19), കൊടക്കല്ലിങ്ങൽ നെച്ചിക്കാടൻ അംജദ് അലി (19), ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ പൂക്കിപ്പറമ്പ് പി.വൈ. സാലിഹ് (20), ചെമ്മാട് പി. നിയാസ് (20), താനൂർ പൂഞ്ഞോളി ശരത്‌ലാൽ (20), ചെമ്മാട് സി.കെ. നഗർ  വി.കെ. ഫസൽ (20), വേങ്ങര  എൻ. ബഷീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. അംജദ് അലിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വിദ്യാർത്ഥികളുടെ വാഹനങ്ങൾ കോളേജ് കാമ്പസിൽ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് ഒപ്പുശേഖരണം നടത്തി സീനിയർ വിദ്യാർത്ഥികൾ മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. ഇത് രണ്ടുദിവസം മുമ്പ് ജൂനിയർ വിദ്യാർത്ഥികൾ പരസ്യമായി കീറിയെന്നും ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയതെന്നുമാണ് സീനിയർ വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ മെമ്മോറാണ്ടം തങ്ങളിൽ നിന്നും അറിയാതെ കീറിപ്പോയതാണെന്നും പകരം മാറ്റി തയ്യാറാക്കി നൽകാമെന്നറിയിച്ചിട്ടും സ്റ്റഡിലീവിലായിരുന്ന വിദ്യാർത്ഥികൾ കാമ്പസിലെത്തി സംഘം ചേർന്ന് അക്രമിക്കുകയായിരുന്നെന്നാണ്  ജൂനിയർ വിദ്യാർത്ഥികൾ പറയുന്നത്

Share this post:

വള്ളുവനാട് ചലചിത്രമേള ഡിസംബര്‍ 25 മുതല്‍ 29 വരെ

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

ജുഡീഷ്യറിയുടെ അധികാരങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത വര്‍ധിക്കുന്നു: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

ജില്ലാ വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

എല്ലാവിധ പരസ്യങ്ങളും ഒരു കൂടക്കീഴില്‍;ആഡ് ആന്‍ഡ് വേ ദി മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സ്

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി