പ്രാദേശിക വാര്‍ത്തകള്‍
കെയര്‍ ഹോം താക്കോല്‍ ദാനം നിര്‍വഹിച്ചു

15/05/2019

മലപ്പുറം:പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ കെയര്‍ ഹോം പദ്ദതി പ്രകാരം സഹകരണ ഡിപ്പാര്‍ട്ട്‌മെന്റും മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി മലപ്പുറം ചെമ്മങ്കടവ് കുന്നാഞ്ചേരി ആലിക്ക് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മലപ്പുറം ജില്ലാ കളക്റ്റര്‍ അമിത് മീണ നിര്‍വഹിച്ചു.

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഏലിയാസ് എം കുന്നത്ത്, ഡി.ആര്‍ മുഹമ്മദ് അശ്‌റഫ്, പ്ലാനിംഗ് എ.ആര്‍ ബാലകൃഷ്ണന്‍, മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി രാജീവ് കെ.പി ,ബാങ്ക ഡയറക്റ്റര്‍മാരായ അശ്‌റഫ് പാറച്ചോടന്‍ , കെ.പി മുഹമ്മദ് അശ്‌റഫ്,സമദ് സീമാടന്‍, ഖലീല്‍ കളപ്പാടന്‍ എന്നിവര്‍ സംബന്ധിച്ചു.

Share this post: