അറിയിപ്പുകള്‍
കെല്‍ട്രോണില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

12-Jul-2017
മലപ്പുറം : കെല്‍ട്രോണിന്റെ ജില്ലയിലുള്ള നോളഡ്‌ജ്‌ സെന്ററുകളില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്‌ഡ്‌ ഡിപ്ലൊമ ഇന്‍ ഗ്രാഫിക്‌സ്‌, വെബ്‌ ആന്‍ഡ്‌ ഡിജിറ്റല്‍ ഫിലിം മേക്കിങ്‌, ഡിപ്ലൊമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌ വര്‍ക്ക്‌ മെയ്‌ന്റനന്‍സ്‌ വിത്‌ ലാപ്‌ടോപ്‌ ടെക്‌നോളജി എന്നീ ഡിപ്ലൊമ കോഴ്‌സുകളിലേക്കും ഗ്രാഫിക്‌ ഡിസൈനിങ്‌, വെബ്‌ ഡിസൈനിങ്‌, വീഡിയോ ആന്‍ഡ്‌ ഓഡിയോ എഡിറ്റിങ്‌, 2ഡി ആന്‍ഡ്‌ 3ഡി അനിമേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചത്‌. വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, സിറ്റി സെന്റര്‍, പട്ടാമ്പി റോഡ്‌, പെരിന്തല്‍മണ്ണ, കെല്‍ട്രോണ്‍ നോളേജ്‌ സെന്റര്‍, ആയിഷ ഷോപ്പിങ്‌ മാള്‍, കോഴിക്കോട്‌ റോഡ്‌, വളാഞ്ചേരി വിലാസത്തിലും 04933 228313, 0494 2646382 എന്നീ ഫോണ്‍ നമ്പറുകളിലും ലഭിക്കും.

Share this post: