പ്രാദേശിക വാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു

30/10/2017

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ കര്‍ഷക ട്രേഡ് യൂണിയന്‍ യുവജന വിദ്യാര്‍ത്ഥി മഹിളാ സര്‍വ്വീസ് ബാങ്കിംഗ് സംഘടനകളുടെ സംയുക്ത വേദിയായ ജന്‍ ഏകതാ ജന്‍ ആന്തോളന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.ദിവാകരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.പ്രദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ .സുന്ദരരാജന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.വേലായുധന്‍, എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സൈയ്ഫുദ്ദീന്‍, എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണ പാല്‍ എന്നിവര്‍ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി എ.കെ.കൃഷണപ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി ഇ.എന്‍.ജിതേന്ദ്രന്‍ സ്വാഗതവും ബി ഇ എഫ് ഐ ജില്ലാ സെക്രട്ടറി എന്‍.കണ്ണന്‍ നന്ദിയും പറഞ്ഞു

 

Share this post: