education
കേരളത്തിലെ മതവിദ്യാഭ്യാസത്തെ അടുത്തറിയാന്‍ അസം വിദ്യാര്‍ത്ഥികളെത്തി

26/12/2017
തിരൂരങ്ങാടി: കേരളത്തിലെ മത വിദ്യാഭ്യാസ പുരോഗതി നേരിട്ടറിയുന്നതിനു വേണ്ടി ആസാമിലേ ദാറുല്‍ ഹുദാ വിദ്യാര്‍ഥികള്‍ ചെറുമുക്കിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് ദാറുല്‍ ഹുദയുടെ കീഴിലെ ആസാം കാമ്പസില്‍ നിന്നും എത്തിയ ഇരുപതോളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ചെറുമുക്ക് ടൗണിലെ റൂഹുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി മദ്‌റസയില്‍ സന്ദര്‍നത്തിനെത്തിയത്. ഹാദിയ നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ ആസാമില്‍ നടക്കുന്ന മോറല്‍ സ്‌കൂള്‍ പദ്ധതിയുടെ ആവശ്യകത വിദ്യാഥികളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രാധാന ലക്ഷ്യെമന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് വന്നവര്‍ പറഞ്ഞു. നിലവില്‍ 70 മോറല്‍ സ്‌കൂളുകളാണ് 6 റൈഞ്ചുകളിലായി ആസാമില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ശിഹാബുദ്ധീന്‍ ദാരിമി എ, അഹമ്മദ് കുട്ടി ഹാജി, എം ഹൈദര്‍ ഹാജി, എം രായിന്‍ കുട്ടി ഹാജി, വി.ടി. അഹമ്മദ് ഹാജി, ഇ.പി. ഹബീബ്, ഇ.പി. ഉസ്മാന്‍, എന്‍. അസ്ഹറുദ്ധീന്‍, സി. നസീര്‍, കെ.കെ അബൂബക്കര്‍ എന്നിവര്‍ ഇവരേ അനുഗമിച്ചു

Share this post: