പ്രാദേശിക വാര്‍ത്തകള്‍
കേരള ഗ്ലാസ് ഡിലേഴ്‌സ് ഫോറം സമ്മേളനം


മലപ്പുറം : കേരള ഗ്ലാസ് ഡീലേഴ്‌സ് ഫോറം ജില്ലാ ജനറല്‍ബോഡിയോഗം ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പി അബ്ദുഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മീമ്പാട്ട് വിജയന്‍, സംസ്ഥാന പ്രസിഡന്റ് ജമാല്‍, സംസ്ഥാന സെക്രട്ടറി മുരളിധരന്‍, ട്രഷറര്‍ ഇംതിയാസ്, പരി ഉസ്മാന്‍ മലപ്പുറം, സുന്ദരരാജ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.പി. അബ്ദുഹാജി ( പ്രസിഡന്റ്), മീമ്പാട്ട് വിജയന്‍ ( സെക്രട്ടറി), റൗഉഫ് താനൂര്‍ ( ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share this post: