ചരമം
ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

10/09/2017

വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തും കൊണ്ടോട്ടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന ചെരുപ്പടി മലയിലെ വന്‍ ക്വാറിക്കുഴിയില്‍ കാലുതെന്നി വീണ് പതിനൊന്നുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശി ബിജുവിന്റെ മകന്‍ സായൂജ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ മാതാപ്പിതാക്കള്‍ക്കൊപ്പം ചെരുപ്പടിമല സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ മൂത്ത കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ചെരുപ്പടി മലയിലെ അഗാധമായ കരിങ്കല്‍ ക്വാറിക്കുഴിക്കരികെ കാഴ്ചകള്‍ കണ്ടു നില്‍ക്കവെ സൂരജ് കാല്‍ വഴുതി നൂറു അടിയിലധികം താഴ്ചയുള്ള ക്വാറിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ധാരാളം പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളക്കെട്ടില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. വൈകിട്ട് അഞ്ചരയോടെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ആണ് സൂരജിന്റെ മൃതദേഹം വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോസ്ടുമോര്‍ട്ടത്തിനായി കൊണ്ടുപോയി. വിജിലയാണ് സൂരജിന്റെ മാതാവ്. ഒരു സഹോദരനുണ്ട്.

 

Share this post: