പ്രാദേശിക വാര്‍ത്തകള്‍
ഗെയില്‍ വിരുദ്ധ സമരക്കാര്‍ മലപ്പുറത്ത് രോഡ് ഉപരോധിച്ചു

02/11/2017

മലപ്പുറം; ഗെയില്‍ വിരുദ്ധസമരക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ പോലീസ് നടപടി.ില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് റോഡുപരോധവും മാര്‍ച്ചും സംഘടിപ്പിച്ചു. രാവിലെ 10.30ന് മലപ്പുറം കിഴക്കേതലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ പിസരത്ത് പോലീസ് തടഞ്ഞു. പിന്നീട് സമരക്കാര്‍ മുനിസിപ്പല്‍ സ്റ്റാന്റ് വഴി തിരിച്ച് പോയി കുന്നുമ്മലില്‍ കുന്നുമ്മലില്‍ ദേശീയപാത ഉപരോധിക്കുകായിരുന്നു. നേരത്തെ സിവില്‍സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു സമരക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പോലീസീന്റെ ഇടപെടല്‍മൂലം സമരം റോഡ് ഉപരോധത്തിലേക്ക് മാറ്റുകയായിരുന്നു.

Share this post: