കേരളം
ഗെയില്‍: വീട് നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍

06/11/2017

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി ആര്‍ക്കെങ്കിലും വീട് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക അര്‍ഹമായ പുനരധിവാസ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ബോധവത്കരണത്തിലൂടെ മാറ്റും. ഇതിനായി പഞ്ചായത്തുകളില്‍ ഹെല്‍പ്‌ഡെസ്‌കുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ പൂര്‍ണ്ണ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കും. നഷ്ടപരിഹാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് ഗെയില്‍ അധികൃതരുമായി സംസാരിക്കും. മുക്കത്ത് സംഘര്‍ഷമുണ്ടാക്കിയത് ചില സംഘടനകള്‍ പ്രദേശവാസികള്‍ക്കിടയില്‍ കള്ളം പ്രചരിപ്പിച്ചാണ്. പദ്ധതി പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞത്. അദ്ദേഹം പറഞ്ഞു.

 

Share this post: