പ്രാദേശിക വാര്‍ത്തകള്‍
ഗെയില്‍ സമരം; പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കീഴുപറമ്പടക്കം മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

01/11/2017
മലപ്പുറം; മലപ്പുറം കോഴിക്കോട് അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. നിരവധി സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

സമരപ്പന്തല്‍ പൊളിച്ച പോലീസ് തൊട്ടടുത്ത വീടുകളില്‍ അഭയം തേടിയ സമരക്കാരെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തു. എന്ത് വിലകൊടുത്തും പദ്ധതി തടയും എന്ന തീരുമാനത്തിലാണ് സമരക്കാര്‍. പോലീസ് നടപടിയില്‍ പ്രതിഷേധച്ച് പദ്ധതി പ്രദേശങ്ങളുള്‍പ്പെട്ട കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി എന്നീ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

 

Share this post: