അറിയിപ്പുകള്‍
ഗോഡൗണ്‍ – ഓഫീസ്‌ സമുച്ചയ ഉദ്‌ഘാടനം

06-Aug-2017
മലപ്പുറം: അങ്ങാടിപ്പുറത്ത്‌ സംസ്ഥാന വെയര്‍ഹൗസിങ്‌ കോര്‍പ്പറേഷന്‍ നബാര്‍ഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി പണിത 300 മെട്രിക്ക്‌ ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണിന്റെയും ഓഫീസ്‌ സമുച്ചയത്തിന്റെയും ഉദ്‌ഘാടനം ആഗസ്റ്റ്‌ ആറിന്‌ രാവിലെ 11.30ന്‌ കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ടി.എ. അഹമ്മദ്‌ കബീര്‍ എം.എല്‍.എ അധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീന പെട്ടമണ്ണ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. കേശവന്‍, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ടി.കെ. റഷീദലി തുടങ്ങിയവര്‍ പങ്കെടുക്കും.

Share this post: