അറിയിപ്പുകള്‍
ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ ഓഫീസുകളില്‍ ഒഴിവുകള്‍

06-Jul-2017
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ വിവിധ ഓഫീസുകളില്‍ ഫാര്‍മസി ഷോപ്പ് അസിസ്റ്റന്റ്, ഫാര്‍മസി കോഴ്‌സ് ട്രെയിനര്‍, പ്രധാനമന്ത്രി ജന്‍ ഔഷധി സ്റ്റോര്‍ ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ഫാര്‍മസി ഡിപ്ലൊമ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നിലമ്പൂര്‍, മഞ്ചേരി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04931 221979, 9895172665.

Share this post: