പ്രാദേശിക വാര്‍ത്തകള്‍
ജാസ്മിറയുടെ മരണം; അന്വേഷണ സംഘത്തെ മാറ്റണമെന്നവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്

06/12/2017

പാണ്ടിക്കാട് : വാഴക്കാട് ചെറുവായൂർ സ്വദേശി ചീക്കപ്പള്ളി മുഹമ്മദിന്റ മകൾ ജാസ്മിറ(28) ഭർതൃ വീട്ടിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം വിദഗ്ധ സംഘത്തെക്കൊണ്ട് വേണമെന്നാവശ്യപ്പെട്ട് ജാസ്മിറയുടെ മാതാവ് പാണ്ടിക്കാട് പോലീസ് സ്റ്റേഷന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് .
രണ്ട് ദിവസമായി തുടർന്ന് വരുന്ന നിരാഹാര സമരത്തിൽ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. കേസന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കുക , മരണത്തിലെ ദുരൂഹതയകറ്റാൻ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുക , കേസിൽ ആരോപണവിധേയരായ ഭർതൃ വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക , കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാസ്മിറയുടെ മാതാവ് കോലൊതുമ്പറമ്പ് ആസ്യ നിരാഹാരമിരിക്കുന്നത്. ഇന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിയാസ് മുക്കോളി സമരപ്പന്തലിലെത്തി. നാളെ ജില്ലാ കളക്ടറുമായി ചർച്ചക്ക് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കും

Share this post: