Main News
ജില്ലയിലെ കുളങ്ങൾ സംരക്ഷിക്കാൻ ജനകീയ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

12/04/2018

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ജലസംരക്ഷണ പദ്ധതിയായ ‘സുജലം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുളങ്ങൾ നവീകരിക്കുന്നു. ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, എൻഎസ്എസ് യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെയാണ് കുളങ്ങൾ നവീകരിക്കുക.

ഏപ്രിൽ 21നകം എല്ലാ ഗ്രാമ പഞ്ചായ ത്തിലും യോഗങ്ങൾ വിളിച്ച് ചേർത്ത് പ്രത്യേകം സംരക്ഷിക്കേണ്ട കുളങ്ങൾ കണ്ടെത്തും. പ്രവൃത്തികൾക്കാവശ്യമായ പണിയായുധങ്ങളുടെയും പമ്പ് സെറ്റുകളുടേയും ചിലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. ശുചീകരിച്ച കുളങ്ങൾ ജൈവവേലി കെട്ടിയാണ് സംരക്ഷിക്കുക. കുളങ്ങൾ സ്ഥിരമായി സംരക്ഷിക്കാൻ ജലാശയ പരിപാലന സമിതകളും രൂപീകരിക്കും.

ജില്ലാ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, ഉമ്മർ അറക്കൽ, ഹാജറുമ്മ ടീച്ചർ എന്നിവർ പങ്കെടുത്തു.

Share this post: