പ്രാദേശിക വാര്‍ത്തകള്‍
ജില്ലയിൽ 2.3 ലക്ഷം അയൽ സംസ്ഥാന തൊഴിലാളികൾക്ക് ഇൻഷുറൻസ്

07/02/2019

മലപ്പുറം:ജില്ലയിൽ 2.3 ലക്ഷം അയൽ സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കി തൊഴിൽ വകുപ്പ്. 2017 അവസാനം തുടങ്ങിയ ആവാസ് പദ്ധതിയിൽ ഉരപ്പെടുത്തിയാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്. ഇവർക്ക് സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വർഷം 15000 രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാവും. തൊഴിലിനിടെ മരിക്കുന്ന തൊഴിലാളിയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പദ്ധതി പ്രകാരം ലഭിക്കും.

ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ 150 ലേറെ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് ഇതര സംസ്ഥാനതൊഴിലാളികൾക്ക് ആനുകൂല്യം ഉറപ്പ് വരുത്തിയത്. ഇവർക്കായി ആരോഗ്യ വകുപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

Share this post: