പ്രാദേശിക വാര്‍ത്തകള്‍
ജില്ലാ കിസാൻ മേള നാളെ തുടങ്ങും

 

മലപ്പുറം:കൃഷി വകുപ്പ‌്, കൃഷി വിജ്ഞാൻ കേന്ദ്ര, ആത്മ മലപ്പുറം എന്നിവയുടെ നേതൃത്വത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മുനിസിപ്പൽ ടൗൺ ഹാളിൽ ജില്ലാ കിസാൻ മേള സംഘടിപ്പിക്കുമെന്ന‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് എ പി ഉണ്ണികൃഷ‌്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേളയിൽ കാർഷിക പ്രദർശനം, സെമിനാർ, അവാർഡ‌് ദാനം തുടങ്ങിയവയുണ്ടാകും.

ഞായറാഴ‌്ച രാവിലെ ഒമ്പതിന‌് പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ‌്ഘാടനംചെയ്യും. കാർഷിക പ്രദർശനം പി വി അബ്ദുൾ വഹാബ‌് എംപി ഉദ‌്ഘാടനംചെയ്യും. പുനർജനി പച്ചക്കറി വിത്ത‌് വിതരണം ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് എ പി ഉണ്ണികൃഷ‌്ണൻ നിർവഹിക്കും. ആത്മ പ്രൊജക്ട‌് ഡയറക്ടർ സൂസൻ അലക‌്സാണ്ടർ പദ്ധതി വിശദീകരിക്കും. ക്വിസ‌് മത്സരവിജയികൾക്ക‌് സമ്മാനദാനം, കർഷക അവാർഡ‌് വിതരണം എന്നിവയും നടക്കും.

രണ്ടുദിവസങ്ങളിലായി മണ്ണ‌് ആരോഗ്യ പരിപാലനം, ശാസ‌്ത്രീയ വാഴ കൃഷി, പച്ചക്കറി നൂതന കൃഷിരീതികൾ, സംയോജിത കീടരോഗ നിയന്ത്രണം, മൃഗസംരക്ഷണ മേഖലയിലെ നൂതന പ്രവണതകൾ, ക്ഷീര വികസന മേഖലയിലെ പദ്ധതികൾ വിഷയങ്ങളിൽ സെമിനാർ നടക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ഉമ്മർ അറക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം സത്യദേവൻ, ആത്മ പ്രൊജക്ട‌് ഡയറക്ടർ സൂസൻ അലക‌്സാണ്ടർ, കൃഷി അസിസ‌്റ്റന്റ‌് ഡയറക്ടർ റോസിലി മാത്യു എന്നിവർ പങ്കെടുത്തു.

Share this post: