അറിയിപ്പുകള്‍
ജില്ലാ ക്ഷീരകര്‍ഷക സംഗമം 24 മുതല്‍


മലപ്പുറം : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 24, 27 തീയ്യിതികളില്‍ ക്ഷീര കര്‍ഷക സംഗമം നടക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24 ന് രാവിലെ 8.30 ന് പന്തല്ലൂരില്‍ കന്നുകാലി പ്രദര്‍ശനം നടക്കും. പത്തു മണിക്ക് സെമിനാറുകളും. തുടര്‍ന്ന് വൈകീട്ട് ആറരക്ക് കലാപരിപാടികളും നടക്കും. കന്നുകാലി പ്രദര്‍ശനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും വൈകീട്ട് നടക്കുന്ന കലാസന്്ധ്യ ടിവി കോമഡി താരം സന്തോഷ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും.
27 ന് ശനിയാഴ്ച രാവിലെ മലപ്പുറം ടൗണ്‍ഹാളിലാണ് ക്ഷീര കര്‍ഷക സംഗമം നടക്കുക. പി. ഉബൈദുള്ള എം എല്‍ എ യുടെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും പി. കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായി പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി സുധാകരന്‍, വൈസ് ചെയര്‍മാന്‍ ടി പി ഉസ്മാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍, പന്തല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ഐ ശ്രീധരന്‍, സെക്രട്ടറി കെ. പി അബൂബക്കര്‍ പന്തല്ലൂര്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ഖമര്‍ പങ്കെടുത്തു

Share this post: