പ്രാദേശിക വാര്‍ത്തകള്‍
ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റുകളെത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ എത്തി. ഇ.വി.എം, ടെണ്ടേര്‍ഡ്, പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളാണ് എത്തിയിരിക്കുന്നത്. ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസ്സില്‍ നിന്നും ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ചുമതലപ്പെടുത്തിയ ഹുസൂര്‍ ശിരസ്ദാര്‍ ആണ്  ബാലറ്റുകള്‍ ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കായി 50 പെട്ടികളിലായാണ് ബാലറ്റുകള്‍ എത്തിച്ചിരിക്കുന്നത്.

Share this post: