അറിയിപ്പുകള്‍
ജില്ലാ വികസന സമിതി 26ന്‌ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം

21-Aug-2017
മലപ്പുറം : ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ്‌ 26ന്‌ രാവിലെ 11ന്‌ കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്‌ പകരം പ്രതിനിധികളെ അയക്കാന്‍ പാടുള്ളൂവെന്നും ജില്ലാ കല്‌കടര്‍ അമിത്‌ മീണ അറിയിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ പ്രാപ്‌തരായ ഉദ്യോഗസ്ഥരെ മാത്രമേ പകരം പങ്കെടുപ്പിക്കാവൂ. ആവശ്യമായ ഫയലുകളും വിവരങ്ങളും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടാവണം. മുന്‍കൂര്‍ അനുമതിയില്ലാതെ വികസന സമിതിയില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Share this post: