പ്രാദേശിക വാര്‍ത്തകള്‍
ജി.എസ്.ടി; ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ സമരത്തിലേക്ക്.

30/10/2017

മലപ്പുറം: ജി.എസ്.ടി വെബ്‌സൈറ്റ് തകരാറുകള്‍ക്ക് പരിഹാരമാവാത്തതിലും അശാസ്ത്രീയ നടപടിക്രമങ്ങളിലും പ്രതിഷേധിച്ച് ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ സമരത്തിലേക്ക്. കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നംവമ്പര്‍ ഒന്നിന് ഓഫീസുകളടച്ച് പണിമുടക്കും.

ജി.എസ്.ടി യുമായി ബന്ധപെട്ട അനിശ്ചിതത്വങ്ങള്‍ ടാക്‌സ് മേഖലയിലെ ജീവനക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുവാണ്. റിട്ടേണ്‍ സമര്‍പ്പണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വെബ്‌സൈറ്റ് തകരാറ് കൊണ്ട് സാധിക്കുന്നില്ലെന്നും സഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം ഗണേശന്‍ ജില്ലാ സെക്രട്ടറി പി മുകുന്ദന്‍ അസി.സെക്രട്ടറി കെ.സജി ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സുരേഷ് കുമാര്‍ പി.വി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു

 

Share this post: