Main News
ജീവിതം ലളിതമാക്കിയ പണ്ഡിതനാണ് സൈനുല്‍ഉലമാ: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.

Share this post: