പ്രാദേശിക വാര്‍ത്തകള്‍
ജെ.സി.ഐ വള്ളിക്കുന്നിൻറെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

വള്ളിക്കുന്ന് : ജെ.സി.ഐ വള്ളിക്കുന്നിൻറെ 2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ് കോഹിനൂർ ലേ-കാൻചീസ്‌ ഹോട്ടലിൽ വെച്ച് നടന്നു. ജെ.സി.ഐ യുടെ മുൻ അന്താരാഷ്ട്ര ഉപാദ്ധ്യക്ഷൻ മുഹമ്മദ് സലിം ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ജെ.സി.ഐ ഇന്ത്യയുടെ മേഖല 21 ന്റെ പ്രസിഡണ്ട് ദീപേഷ് നായർ , ഉപാധ്യക്ഷൻ ധൻരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജെ.സി.അനീഷ് വി.കെ ( പ്രസിഡണ്ട് ), ജെ.സി, വിനീത് വി.കെ. ( സെക്രട്ടറി ), ജെ.സി. മഹേഷ് വി.കെ.( ട്രഷറർ ) ഉൾപ്പെടെ 11 അംഗങ്ങളുള്ള ഭരണസമിതി അധികാരമേറ്റു. 2019 പ്രസിഡണ്ട് ജെ.സി.ഐ സെനറ്റർ വിജയൻ ടി.എം പുതിയ പ്രസിഡണ്ടിനുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

പ്രശസ്ത നർത്തകി മഞ്ജു വി.നായരെ ചടങ്ങിൽ ആദരിച്ചു. ബിസിനെസ്സ് രംഗത്തെ നേട്ടങ്ങൾ കണക്കിലെടുത്തു കേരള കാറ്ററിങ് ഉടമയായ ശ്രീ. രാധാകൃഷ്‌ണനെ ബിസിനസ്സ് എക്സലൻസ് അവാർഡും , ജെ.സി.ഐ വള്ളിക്കുന്നിലെ യുവ സംരഭകനായ ജെ.സി.അഭിജിത്തിനെ കമൽപത്ര അവാർഡും നൽകി ആദരിച്ചു.

Share this post: