പ്രാദേശിക വാര്‍ത്തകള്‍
ജെ സി. ഐ. വള്ളിക്കുന്നു കുഞ്ഞറമ്മു സാഹിബിനെ ആദരിച്ചു

വള്ളിക്കുന്ന് : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വള്ളിക്കുന്ന് ചാപ്റ്റര്‍ കുഞ്ഞറമ്മു സാഹിബിനെ ആദരിച്ചു. കോഹിനൂര്‍ ലേ-കാഞ്ചീസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡ് സമര്‍പ്പിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആനങ്ങാടി ഭാഗത്ത് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം കണക്കിലെടുത്താണ് ജെ.സി.ഐ ഏര്‍പ്പെടുത്തിയ സല്യൂട്ട് ദി സൈലന്റ് വര്‍ക്കര്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, ജെ.സി.ഐ മേഖലാ അധ്യക്ഷന്‍ സുബീഷ് ടി.പി. , മേഖലാ ഉപാധ്യക്ഷന്‍ റഫീക്ക് ടി.പി., ജെ.സി.ഐ വള്ളിക്കുന്ന് പ്രസിഡണ്ട്‌ അനീഷ്‌ പുളിയശ്ശേരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share this post: