കേരളം
ഡി വൈ എഫ് ഐ പരാതി നല്‍കി

13/09/2017

മലപ്പുറം:ഗൗരി ലങ്കേഷ് കൊലപാതകത്തിൽ പ്രതിഷേധിച്ച് കാളികാവിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച തെരുവുനാടകം zee news കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ പോലീസിൽ പരാതി നൽകി.      നാടകവീഡിയോ യെ കേരള മുസ്ലിംങ്ങൾ ഹിന്ദു സ്ത്രീയെ തല്ലി കൊല്ലുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് zee news കഴിഞ്ഞ ദിവസം നൽകിയത്. ഇത് അന്വഷിച്ച് നടപടി എടുക്കണമെന്നാവശ്യപെട്ടാണ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ അബുള്ള നവാസ് എസ്.പി ക്ക് പരാതി നൽകിയത്.

Share this post: