തദ്ദേശ  ഉപതെരഞ്ഞടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക നവംബര്‍ എട്ടിന് പ്രസിദ്ധീകരിക്കും

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%A4%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6-%E0%B4%89%E0%B4%AA%E0%B4%A4%E0%B5%86%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95/">
Twitter

തദ്ദേശ  ഉപതെരഞ്ഞടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക നവംബര്‍ എട്ടിന് പ്രസിദ്ധീകരിക്കും

07/10/2017

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കും. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ , പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ഞെട്ടികുളം , തിരുവാലി ഗ്രാമപഞ്ചായത്തിലെ എ. കെ. ജി നഗര്‍ , എടയൂര്‍ ഗ്രാമപഞ്ചായത്തിലെ തിണ്ടലം എന്നിവിടങ്ങളിലാണ്  ഉപതെരഞ്ഞെടുപ്പ്  നടക്കാനുള്ളത് . 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സു പൂര്‍ത്തിയായവരെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. കരട് വോട്ടര്‍ പട്ടിക നോട്ടീസ് തദ്ദേശഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ ഒമ്പതിന്  പ്രസിദ്ധപ്പെടുത്തും. അവകാശ വാദമോ ആക്ഷേപമോ ഉള്ളവര്‍ ഒക്‌ടോബര്‍ 23നകം അപേക്ഷ സമര്‍പ്പിക്കണം .  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ 8 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും . അനര്‍ഹരായ വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി

Share this post:

കൂട്ടം തെറ്റിയ ആനക്കുട്ടിയെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

ഹര്‍ത്താലനുകൂലികള്‍ ഡി ടി പി സി ഓഫീസില്‍ അഴിഞ്ഞാടി

പ്രതിഷേധം ഭയന്ന് എപി അനില്‍കുമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി

മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും സെമിനാര്‍ 20ന്

വി.സി ഹാരിസ് അനുസ്മരണം നടത്തി

മീസില്‍സ് – റൂബെല്ല ക്യാമ്പയിന്‍ പൊന്‍മളയില്‍ ചരിത്ര വിജയം

14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി