പ്രാദേശിക വാര്‍ത്തകള്‍
തലമുറകളുടെ ഗുരുനാഥന്‍ ഓര്‍മ്മയായി

16/01/2018
മക്കരപറമ്പ്: മങ്കട, മഞ്ചേരി സബ് ജില്ലകളില്‍ എ ഇ ഒ യും മങ്കട ഹൈസ്‌കൂള്‍ പ്രധാന അധ്യാപകനും മലപ്പുറം ടി ടി ഐ, മലപ്പുറം ഹൈസ്‌കൂള്‍, മക്കരപ്പറമ്പ് ഗവ:ഹൈ സ്‌കൂള്‍ അധ്യാപകനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗവും വടക്കാങ്ങരയിലെ മത സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ സര്‍വ്വോന്മുഖ മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന കെ വി മുഹമ്മദലി മാസ്റ്റര്‍(84 ) നിര്യാതനായി. മലപ്പുറം പെരിമ്പലത്തെ കൂരിമണ്ണില്‍ വടക്കേമണ്ണില്‍ മൊയ്തു ബിരിയുമ്മ ദമ്പതികളുടെ പുത്രനാണ്.
വടക്കാങ്ങര വിദ്യാഭ്യാസ വിപ്ലവത്തിനു നേതൃത്വം നല്‍കിയ മണിയറയില്‍ കരുവാട്ടില്‍ കുട്ട്യാപ്പു ഹാജിയുടെ
മകള്‍ സൈനബയെ വിവാഹം കഴിച്ച ശേഷം പത്തപ്പിരിയത്ത് താമസിച്ചിരുന്ന മുഹമ്മദലി മാസ്റ്റര്‍ പിന്നീട് വടക്കാങ്ങരയിലേക്ക് താമസം മാറ്റുകയായിരുന്നു.

വടക്കാങ്ങര നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് സ്ഥാപകഅംഗം, കുഴാപറമ്പ് മസ്ജിദുറഹ്മാന്‍ സെക്രട്ടറി, മക്കരപ്പറമ്പ് ഉമറുല്‍ ഫാറൂഖ് മസ്ജിദ് സ്ഥാപകഅംഗം, വടക്കാങ്ങര വെല്‍ഫെയര്‍ സൊസൈറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മക്കള്‍: നദീര്‍ (ജി എച്ച് എസ് ചേരിയം), സദ്‌റുദ്ദീന്‍ (യുനൈറ്റഡ് ലൈറ്റ്‌സ്
പെരിന്തല്‍മണ്ണ), നൗഫല്‍ (ദുബൈ), മിഹ്‌റുന്നിസ( പ്രധാനദ്ധ്യാപിക എ എം എല്‍ പി
സ്‌കൂള്‍ മുഞ്ഞക്കുളം), നസീമ (എം എം എല്‍ പി സ്‌കൂള്‍ തടത്തിലകുണ്ട്), താഹിറ (എ
എം എല്‍ പി എസ് മലപ്പുറം), റുക്‌സാന.

മരുമക്കള്‍: ജമീല ആമക്കാട്, സുബൈദ കരിങ്കല്ലത്താണി, ആമിന നഷാത്ത് അത്താണിക്കല്‍, കുഞ്ഞിമുഹമ്മദ് മുഞ്ഞക്കുളം (റിട്ട: എ ഇ ഒ മങ്കട), മുസ്സ കടന്നമണ്ണ (സെക്രട്ടറി മലബാര്‍ ഹൗസ് മലപ്പുറം), യൂസുഫലി ഹാജിയാര്‍ പള്ളി (ഖത്തര്‍), അബ്ദുസ്സലാം പടപ്പറമ്പ് (അജ്മാന്‍).
പത്തപ്പിരിയത്തെ പരേതരായ അബ്ദുറഹ്മാന്‍ അലവിക്കുട്ടി, കദിയമ്മുണ്ണി പയ്യനാട് എന്നിവരും പാത്തുമ്മ പെരിമ്പലം, ആമിന മഞ്ചേരി എന്നിവരും സഹോദരങ്ങളാണ്. ജനാസ നമസ്‌കാരം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു

Share this post: