കേരളം
തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല; കോടിയേരി

08/1182017
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതികളെ കുറിച്ച് നിയമപരമായുള്ള പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തെറ്റ് ആര് ചെയ്താലും അവരെ സംരക്ഷിക്കില്ലെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളാണ് ഇപ്പോള്‍ എടുക്കുന്നത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും കോടിയേരി പറഞ്ഞു.

Share this post: