കേരളം
തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

08/11/2017

കൊച്ചി: തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടോയെന്ന് ഹൈക്കോടതി. പാവപ്പെട്ടവന്റെ കൈയോറ്റമായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടിച്ച് നിരത്തുമായിരുന്നല്ലോയെന്നും സര്‍ക്കാറിനോട് ഹാക്കോടതി ചോദിച്ചു. ഈ വിഷയത്തില്‍ സര്‍ക്കറിനേറ്റ കടുത്ത തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്ന് സര്‍ക്കറിനേറ്റത്. തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ സംബന്ധിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. മന്ത്രിയാണോ വ്യക്തിയാണോ എന്നത് കോടതിക്ക് വിഷയമല്ല. അന്വേഷണത്തിന്റെ പുരോഗതി എന്താണെന്ന് ചോദിച്ച കോടതിയോട് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Share this post: