ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%A6%E0%B4%BE%E0%B4%B1%E0%B5%81%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B9%E0%B5%81%E0%B4%A6%E0%B4%BE-%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%AF%E0%B5%81/">
Twitter

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

27/10/2017

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആസാം കാമ്പസില്‍ പുതുതായി നിര്‍മിച്ച സെക്കണ്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 2 ന് വ്യാഴാഴ്ച നടക്കും.
ആസാമിലെ ബാര്‍പ്പേട്ട ജില്ലയിലെ ബൈശയിലുള്ള ദാറുല്‍ഹുദായുടെ ഓഫ് കാമ്പസില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, സിറാജുദ്ദീന്‍ അജ്മല്‍ എം.പി, ആസാം എം.എല്‍.എമാരായ ഷര്‍മാന്‍ അലി, അബ്ദുല്‍മാലിക് തുടങ്ങിയവര്‍ സംബന്ധിക്കും.
2013 ല്‍ ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് കാമ്പസിന് തറക്കല്ലിട്ടത്. 2014 ല്‍ ക്ലാസ് ആരംഭിച്ച കാമ്പസില്‍ ഇന്ന് നാലു ബാച്ചുകളിലായി 200 ലധികം വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്.
ആസാം കാമ്പസിനു പുറമെ വെസ്റ്റ് ബംഗാളിലും സീമാന്ധ്രയിലും കര്‍ണാടകയിലും വാഴ്‌സിറ്റിയുടെ ഓഫ് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Share this post:

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്