ദേശീയം
ദാറുല്‍ഹുദാ ദേശീയ സംഗമം ഇന്ന്

01-Jan-2017

ഡല്‍ഹി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ദേശീയ തല പരിചയപ്പെടുത്തല്‍ സംഗമം ഇന്ന് (ഞായര്‍) വൈകീട്ട് ആറിന് ന്യൂ ഡല്‍ഹിയിലെ തൈമൂര്‍ നഗറിലെ ഫൗണ്ടൈന്‍ ഇന്റര്‍നാഷണള്‍ കോച്ചിംഗ് സെന്ററിലെ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംഗമം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജന.സെക്രട്ടറി ശുജാഅത്ത് ഖാദിരി, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഇംറാന്‍ ഇജാസ്, അഡ്വ. മുഹമ്മദ് ഫൈസല്‍, മന്‍സൂര്‍ ഹുദവി പാതിരമണ്ണ, അബ്ദുസ്സലാം ഹുദവി, ശക്കീല്‍ ഹുദവി കരിപ്പൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share this post: