Top News
ദേശീയപാതാസ്ഥലമെടുപ്പ്; വേങ്ങരയിൽ സഘർഷം

06/04/2018

വേങ്ങര:ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ എആര്‍ നഗറിലും വേങ്ങരയിലും സംഘര്‍ഷം. പ്രതിഷേധക്കാര്‍ റോഡില്‍ തീയിട്ട് കല്ലെറിഞ്ഞതോടെ പോലീസ് ഗ്രനേഡ് എറിഞ്ഞ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പോലീസ് വീടുകളില്‍ കയറി സമരക്കാരെ ആക്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. സംഘര്‍ഷം ശക്തമായതോടെ കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ദേശിയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Share this post: