പ്രാദേശിക വാര്‍ത്തകള്‍
നികുതി പിരിവിൽ മലപ്പുറത്തെ ഗ്രാമ പഞ്ചായത്തുകൾ ഒന്നാം സ്ഥാനത്ത്

04/04/2018

മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ വസ്തുനികുതി പിരിവിൽ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം. 94.64 ശതമാനം നികുതിയും ജില്ലയിൽ പിരിച്ചെടുക്കാനായി. സംസ്ഥാന ശരാശരി 82.81 ശതമാനമാണ്. ആകെ പിരിച്ചെടുക്കേണ്ട 65.27 കോടി വസ്തുനികുതിയിൽ 61.77 കോടിയും പിരിച്ചെടുത്തു.

ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിൽ 63 എണ്ണത്തിൽ നൂറ് ശതമാനം നികുതിപിരിവ് നടന്നു. ഇതാദ്യമായാണ് ഇത്രത്തോളം നികുതി പിരിച്ചെടുക്കാനാവുന്നത്. വസ്തുനികുതി അടക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 30 വരെ അവസരമുണ്ടാവും.

Share this post: