പ്രാദേശിക വാര്‍ത്തകള്‍
നിറവ് ശ്രദ്ധേയമായി

08-Aug-2017
മഞ്ചേരി: കരുവമ്പ്രം വെസ്റ്റ് എല്‍പി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനം ഏറ്റെടുത്ത്് കെഎസ്ടിഎ സംഘടിപ്പിച്ച നിറവ് പരിപാടി ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ടിഎ മഞ്ചേരി കരുവമ്പ്രം വെസ്റ്റ് ജിഎല്‍പി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയത്. അഡ്വ. എം ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസും, ജൈവവൈവിധ്യ പാര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനിയും, പച്ചക്കറിത്തോട്ടം നിര്‍മ്മാണം മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ എസ് ഷാജനും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലൈബ്രറിക്കായി കെഎസ്ടിഎ സഹാമരിച്ച പുസ്തകങ്ങള്‍ ബിപിഒ എം മോഹനരാജന്‍ കൈമാറി. പി രാംദാസ്, കൗണ്‍സിലര്‍ വിലാസിനി, രാജേഷ് കല്ല്യാണി, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി സി പി കൃഷ്ണകുമാര്‍, എ കെ സോമന്‍, എം രാജീവ് പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ടി കെ ഷിജില നന്ദിയും പറഞ്ഞു.

Share this post: