പ്രാദേശിക വാര്‍ത്തകള്‍
നിലമ്പൂരിനെ കരകയറ്റാൻ കേന്ദ്രസഹായവും വേണമെന്ന്‌ പി വി അൻവർ എംഎൽഎ.

കവളപ്പാറ : വർഷക്കെടുതിയിലും ഉരുൾപൊട്ടലിലും താറുമാറായ നിലമ്പൂരിനെ കരകയറ്റാൻ കേന്ദ്രസഹായവും വേണമെന്ന്‌ പി വി അൻവർ എംഎൽഎ. ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ രൂപീകരിച്ച ജനകീയ കമ്മിറ്റി വിപുലീകരിക്കുമെന്നും എം.എൽ എ അറിയിച്ചു . എംഎൽഎയും എംപിയും നഗരസഭാധ്യക്ഷനും ഭരവാഹികളായാണ് സമിതി രൂപീകരിച്ചത് . മുഖ്യമന്ത്രിയുടെ സന്ദർശനവും അവലോകന യോഗവും ആത്മവിശ്വാസം പകർന്നതായി അൻവർ പറഞ്ഞു . കവളപ്പാറ ദുരന്തം കൂടാതെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും വൻ നാശനഷ്ടമുണ്ടായി . 1000 വീടുകൾ തകർന്നു. 500 ഏക്കറോളം കരഭൂമി കുത്തൊഴുക്കിൽ രൂപംമാറി.

Share this post: