Exclusive News
നിലമ്പൂര്‍ പാട്ടുത്സവത്തില്‍ ഇന്ന് എം.ജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ‘ശ്രീരാഗം’

10/09/2018
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവലിന്റെ മെഗാ സ്‌റ്റേജ് ഷോ പരിപാടിയില്‍ ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട എം.ജി ശ്രീകുമാറിന്റെ സംഗീത സന്ധ്യ അരങ്ങേറും. ‘ശ്രീരാഗം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സ്‌റ്റേജ് ഷോകളിലും റിയാലിറ്റി ഷോയിലൂടെയും സംഗീത പ്രേമികളുടെ മനം കവര്‍ന്ന രഞ്ജനി ജോസ്, ശ്രേയ ജയദീപ് എന്നിവര്‍ എം.ജി ശ്രീകുമാറിനൊപ്പം വേദിയിലെത്തും. വൈകിട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ ഉദ്ഘാടനം ചെയ്യും.

Share this post: