അറിയിപ്പുകള്‍
നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിക്കരുതെന്ന്‌ നിര്‍ദ്ദേശം

06-Aug-2017
മലപ്പുറം: ജില്ലയിലെ വിപണികളില്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്ന താഴെ പറയുന്ന ബാച്ച്‌ നമ്പറില്‍ ഇറങ്ങിയ വെളിച്ചെണ്ണ ഫുഡ്‌ അനലിസ്റ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്‌ പ്രകാരം ഗുണനിലവാരം കുറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ പതിപ്പിച്ചതുമായതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന്‌ മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി
1. കെ.എം.ടി വെളിച്ചെണ്ണ (ബാച്ച്‌ നമ്പര്‍. 001 ജൂണ്‍/2017,) M/s. വിഷ്‌ണു ഓയില്‍ മില്‍സ്‌,593/1, പാലക്കാട്‌ മെയിന്‍ റോഡ്‌, ഈരാറ്റകുളം പാലക്കാട്‌, 2. കോക്കോ ഡ്രോപ്‌സ്‌ ശുദ്ധമായ വെളിച്ചെണ്ണ ( ബാച്ച്‌ നമ്പര്‍. ടി.കെ1, 20 ജൂണ്‍/2017 Nine Star Associates, 3/116, Minnagar ,Udumalai Road,,Makkinampatti (P.O.),Pollachi- Coimbatore)

Share this post: