അറിയിപ്പുകള്‍
ന്യൂനപക്ഷ കമ്മീഷന്‍ : ഏകദിന സെമിനാര്‍ 28ന്

25/10/2017
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയിലെ മഹല്ല് ഭാരവാഹികള്‍, ഖത്തീബുമാര്‍, മദ്രസഅധ്യാപകര്‍, മറ്റ് മുസ്ലീം സമുദായ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 28ന് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ നടക്കും. സെമിനാര്‍ മുന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അധ്യക്ഷത വഹിക്കും. മുന്‍ ജഡ്ജി ആര്‍. നടരാജന്‍, പ്രൊഫസര്‍ കെ.എം.എ റഹീം, അബ്ദുസമ്മദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. യോഗത്തില്‍ വിവിധ മുസ്ലീം സംഘടകളുടെ പ്രതിനിധികള്‍ സംസാരിക്കും.

Share this post: