പ്രാദേശിക വാര്‍ത്തകള്‍
പക്ഷിപ്പനി പ്രതിരോധം: ഇന്നലെ 720 പക്ഷികളെ നശിപ്പിച്ചു ശുചീകരണവും തുടങ്ങി

മലപ്പുറം : പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 17 ) പരപ്പനങ്ങാടി പാലത്തിങ്ങലില്‍  കോഴികള്‍ ഉള്‍പ്പെടെ  720 എണ്ണത്തെ നശിപ്പിച്ചു. 155 മുട്ടകളും 14.5 കിലോ തീറ്റയും നശിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ 16-ാം ഡിവിഷനിലായിരുന്നു പ്രതിരോധ നടപടികള്‍.  മുന്‍ ദിവസങ്ങളില്‍ പിടികൂടാനാകാത്ത പക്ഷികളെ ഉള്‍പ്പെടെ കണ്ടെത്തിയാണ് നശിപ്പിച്ചത്. ഇതിനൊപ്പം പാലത്തിങ്ങലിന് ഒരു കിലോ മീറ്റര്‍ പരിധിയില്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണു നശീകരണവും ശുചീകരണവും നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും ( മാര്‍ച്ച് 18 ) തുടരും.
ഇന്ന് ഉച്ചയ്ക്കുള്ളില്‍ പക്ഷികളെ സ്വമേധയാ ഹാജരാക്കാത്തവര്‍ക്കെതിരെ നിയമ നടപടിയ്ക്കാണ് തീരുമാനം. അതേ സമയം ഇത്തരക്കാര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. ശുചീകരണ പ്രവര്‍ത്തനത്തില്‍ മൃഗസംരക്ഷണ വകുപ്പ്  ഉദ്യോഗസ്ഥര്‍ക്കും പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭ ജീവനക്കാര്‍ക്കുമൊപ്പം  പരിശീലനം ലഭിച്ച വൈറ്റ് ഗാര്‍ഡ് വളണ്ടിയേഴ്‌സും ഉണ്ടായിരുന്നു.  ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയൂബ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചുമതലയുള്ള ഡോ. ഹാറൂണ്‍, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനം.

Share this post: