പ്രാദേശിക വാര്‍ത്തകള്‍
പഞ്ചായത്ത് പ്രസിഡന്റിനെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം- കെ ഡി വൈ എഫ്
മിഥുനയെ കെ ഡി വൈ എഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നു

മലപ്പുറം : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പറമ്പന്‍ മിഥുനയെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കേരള ദളിത് യുവജന ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നവംബര്‍ 3ന് ഗ്രാമസഭയില്‍ വെച്ചാണ് ഒരു കൂട്ടം ആളുകള്‍ മിഥുനയെ ആക്രമിച്ചിരുന്നത്. ജാതിപേര്‍ വിളിച്ച് മിഥുനയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.  ദിവസങ്ങള്‍ നീണ്ടു പോയിട്ടും അക്രമണത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാത്ത പള്ളിക്കല്‍ പോലീസിന്റെ നടപടില്‍ യോഗം പ്രതിഷേധിച്ചു. അക്രമണത്തിനിരയായ മിഥുനയെ കെ ഡി വൈ എഫ് നേതാക്കളായ സുധീഷ് പയ്യനാട് , രമേശ് കൊണ്ടോട്ടി, ലക്ഷ്മണന്‍ എ, ഷാജു പി, ഹരീഷ് പള്ളിക്കല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Share this post: