പ്രാദേശിക വാര്‍ത്തകള്‍
പടയൊരുക്കം; സംസ്‌കാര സാഹിതി കലാജാഥക്ക് സ്വീകരണം നല്‍കി

10/11/2017
കൊണ്ടോട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയികുന്ന പടയൊരുക്കം യാത്രയുടെ അനുബന്ധമായി നടക്കുന്ന സംസ്‌കാര സാഹിതി കലാജാഥക്ക് സ്വീകരണം നല്‍കി. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ കവിയും ഗാനരചയിതാവുമായ പരന്തുള്ളി രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്താണ് ജാഥാ ക്യാപ്റ്റന്‍. ഇന്നലെ ചേളാരി പടിക്കല്‍, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവ് നാടകവും നാടന്‍ പാട്ടുകളും അവതരിപ്പിച്ച കലാജാഥ ചെമ്മാട്ട് സമാപിച്ചു. ഇന്നു രാവിലെ 9.30ന് താനൂരില്‍ നിന്നാരംഭിച്ച പര്യടനം 11ന് തിരൂര്‍, മൂന്നിന് പൊന്നാനി, 4.30ന് എടപ്പാള്‍, ആറിന് കോട്ടക്കല്‍ എന്നവിടങ്ങളിലെ പര്യടനത്തിനു ശേഷം 7.30ന് മലപ്പുറത്ത് സമാപിക്കും

Share this post: