കേരളം
പടയൊരുക്കത്തിന് ആളെ കൂട്ടാന്‍ മലപ്പുറത്ത് നറുക്കെടുപ്പും സമ്മാനപദ്ധതിയും

02/11/2017
മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ പയൊരുക്കം യാത്രക്ക് ആളെ കൂട്ടാന്‍ മലപ്പുറത്ത് നറുക്കെടുപ്പും സമ്മാനപദ്ധതിയും. പയൊരുക്കം മലപ്പുറം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സമ്മാന പദ്ധതിക്ക് ആളെ കൂട്ടുന്നത്. പേജിന് ലൈക്കടിച്ച്് പേജിലെ പോസ്റ്റിന് താഴെ ഫോണ്‍ നമ്പര്‍ കമന്റായിടുകയും പോസ്റ്റ് ഷെര്‍ ചെയ്യുകയും ചെയ്യുന്നവരാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനര്‍ഹര്‍. ഇവര്‍ക്കുള്ള സമ്മാനദാനം പടയൊരുക്കം മലപ്പുറത്തെത്തുന്ന സമയത്ത് നടത്തും. പ്രതിപക്ഷ നേതാവില്‍ നിന്ന് സമ്മാനം നേടൂ എന്ന പ്രചരണത്തോടെയാണ് സമ്മാനപദ്ധതിയുടെ പരസ്യങ്ങള്‍. ആളെ കൂട്ടല്‍ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് 9ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും.

Share this post: