പടയൊരുക്കത്തിന് സ്വീകരണം നല്‍കാന്‍ ചെമ്മാട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി കെ അബ്ദുറബ്ബ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AA%E0%B4%9F%E0%B4%AF%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3/">
Twitter

പടയൊരുക്കത്തിന് സ്വീകരണം നല്‍കാന്‍ ചെമ്മാട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി കെ അബ്ദുറബ്ബ്

09/11/2017
തിരൂരങ്ങാടി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് ചെമ്മാട്ടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു .നാളെ വൈകുന്നേരം 6 മണിക്ക് ജാഥയെ ചെമ്മാട് ബ്ലോക്ക് റോഡ് പരിസരത്ത് നിന്നും കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ ആനയിക്കും. പരപ്പനങ്ങാടി റോഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേന്ദ്ര നഗരവികസനമന്ത്രി ജയറാം രമേഷ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, മറ്റു യു.ഡി.എഫ് നേതാക്കളും പ്രസംഗിക്കും.

ജാഥയുടെ പ്രചരണാര്‍ത്ഥം ഇന്ന് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ വിളംബര ജാഥ നടത്തും. പ്രത്യേകം തെയ്യാറാക്കിയ ക്യാന്‍വാസില്‍ ഹൗസ് കാമ്പയിനിലൂടെയും മറ്റും ഒപ്പ് ശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും ഒരു ലക്ഷത്തോളം ഒപ്പ് ശേഖരിക്കും. ഇങ്ങനെ ശേഖരിച്ച ഒപ്പുകള്‍ നാളെ വേദിയില്‍ വെച്ച് കൈമാറും. ജാഥയുടെ പ്രചരണാര്‍ത്ഥം ബൂത്ത്, വാര്‍ഡ്, മേഖല, യോഗങ്ങളും പഞ്ചായത്ത്, മുന്‍സിപ്പല്‍ യു.ഡി.എഫ് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായതായും എം.എല്‍.എ അറിയിച്ചു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ഒരു പടയോ രുക്കമായിട്ടാണ് ഇതിനെ കാണുന്നത് എന്നും കുമ്മനം രാജശേഖരനും കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ജായേക്കാള്‍ വന്‍ ജനപങ്കാളിത്തമാണ് മലപ്പുറം ജില്ലക്ക് മുമ്പ് കഴിഞ്ഞ എല്ലാ സ്വികരണങ്ങളും .ജാഥജില്ലയില്‍ കയറുന്നതോടെ ഇനിയും ജനപങ്കാളിത്തം വര്‍ദ്ധിക്കുക തെന്നെ ചെയ്യുമെന്നും എം .എല്‍ .എ പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, പനക്കല്‍ സിദ്ധീഖ് . മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍, യു.ഡി.എഫ് കണ്‍വീനര്‍ കെ കുഞ്ഞിമരക്കാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കെ തങ്ങള്‍, അഷ്‌റഫ് തച്ചറപടിക്കല്‍ എന്നിവരും വാര്‍ത്താളനത്തില്‍ പങ്കെടുത്തു.

Share this post:

ഗെയ്ൽ സമരം: 12 പേർക്ക് ജാമ്യം ലഭിച്ചു.

പൊന്നാനി അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കി

മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു, പൊന്നാനിയിലെ എസ് എഫ് ഐ സമരം അവസാനിപ്പിച്ചു

കരവാരക്കുണ്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടത് സ്വതന്ത്രന്‍ പ്രസിഡന്റ്

റോഡ് വികസനത്തിന് ഓഫീസ് വിട്ടുകൊടുത്തതിന് നഷ്ടപരിഹാരം കുറവാണെന്ന് പറഞ്ഞ് ലീഗ് കോടതിയിലേക്ക്

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

റോഡ് സുരക്ഷാ സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജിന് കെട്ടിടം പണിയാന്‍ 10 കോടി അനുവദിച്ചു