പ്രാദേശിക വാര്‍ത്തകള്‍
പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ടാങ്ക് നല്‍കി


ഒതുക്കുങ്ങല്‍: ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി കുടുംബങ്ങള്‍ക്ക് നല്‍കുന്ന വാട്ടര്‍ ടാങ്കിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസലു കാളങ്ങാടന്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉമ്മാട്ട് കുഞ്ഞീതു, സ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ഫൗസിയ പാലേരി, ജസീന നൊട്ടനാലന്‍ , പഞ്ചായത്ത് മെമ്പര്‍മാര്‍ പങ്കെടുത്തു.

Share this post: