പ്രാദേശിക വാര്‍ത്തകള്‍
പാചകവാതക വിലവര്‍ദ്ധനവിനെതിരെ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

01/11/2017
മഞ്ചേരി: പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പയ്യനാട് വില്ലേജ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പയ്യനാട് ചോലക്കല്‍ പോസ്റ്റ് ഓഫീസിന് മുന്‍പില്‍ അടുപ്പ് കൂട്ടി സമരം ചെയ്തു. വില്ലേജ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുധീഷ് പയ്യനാട് അദ്ധ്യക്ഷനായ പരിപാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്തു. മനോജ് തടപ്പറമ്പ്, ശംസുദ്ദീന്‍ അത്തിക്കുളം, വിനോയ് പയ്യനാട്, നാസര്‍ മുക്കം, മുസ്തഫ കുരുണിയന്‍, അഷറഫ് നാണത്ത്, അജ്മല്‍, ബാലന്‍ എം കെ, അനൂപ് മുക്കം ചടങ്ങില്‍ സംസാരിച്ചു.

Share this post: