പ്രാദേശിക വാര്‍ത്തകള്‍
പാചക വാതക സിലിണ്ടർ വില വർധനവ്; മഹിളാ അസോസിയേഷൻ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

12/02/2020
മലപ്പുറം:ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടിയതിനെതിരെ മലപ്പുറത്ത് ജനാധിപത്യ മഹിള അസോസിയേഷ്യൻ പ്രതിഷേധം സംഘടിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കേന്ദ്ര സർക്കാർ 146 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് വില വർധിപ്പിച്ചത്. കുന്നുമ്മലിൽ നടന്ന പ്രതിഷേധ പരിപാടി കേന്ദ്ര കമ്മറ്റി അംഗം അഡ്വ: കെ.പി സുമതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ടി സോഫിയ, ഇ.കെ ആയിഷ എന്നിവർ സംസാരിച്ചു. വില വർധിപ്പിച്ചതോടെ ഗാർഹികാവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് വില 850 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

Share this post: