പ്രാദേശിക വാര്‍ത്തകള്‍
പാട്ടുത്സവത്തില്‍ ഇന്ന് കണ്ണൂര്‍ ഷരീഫും രഹനയും അവതരിപ്പിക്കുന്ന ‘പതിനാലാം രാവ്’

11/01/2018
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മെഗാ സ്‌റ്റേജ് ഷോ പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. അവസാന ദിനത്തില്‍ മാപ്പിളപ്പാട്ടിലൂടെ മലയാളികളുടെ ഹൃദയം തൊട്ട കണ്ണൂര്‍ ഷരീഫും രഹനയും ഒരുക്കുന്ന ‘പതിനാലാം രാവ്’ ഇശല്‍ സന്ധ്യ അരങ്ങേറും. സമാപന സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. ഇതോടെ കഴിഞ്ഞ 3 ദിവസങ്ങളായി അരങ്ങേറിയ മെഗാ സ്‌റ്റേജ് ഷോ പരിപാടികള്‍ക്ക് സമാപനമാകും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തമാണ് സ്‌റ്റേജ് ഷോയ്ക്ക് ഉണ്ടായത്. കോടതിപ്പടിയില്‍ പ്രത്യേകം സജ്ജമാക്കിയ കാര്‍ണിവല്‍ ഒരാഴ്ച കൂടി തുടരും.

Share this post: