പ്രവാസി
പൂക്കിപ്പറമ്പ്; നടുക്കം മാറാത്ത ഓർമക്ക് പതിനെട്ട് വയസ്

11/03/2019

കോട്ടക്കൽ: നാടിനെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് ദുരന്തത്തിന് ഇന്ന് 18 വർഷം തികയുന്നു. 44 മനുഷ്യ ജീവനുകൾ കത്തിയമർന്ന ദുരന്തം നടന്നത് 2001 മാർച്ച് 11ന്. ഗുരുവായൂരിൽ നിന്ന് നിറയെ യാത്രക്കാരുമായി തലശേരിയിലേക്ക് തിരിച്ച ബസ് ഉച്ചക്ക് രണ്ടോടെ പൂക്കിപ്പറമ്പിൽ കത്തിയമരുകയായായിരുന്നു. കോഴിച്ചെന ഇറക്കത്തിൽ കാറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്, കേരളം കണ്ട ഏറ്റവും വലയ ബസ് അപകടമായിരുന്നു അത്.

Share this post: