education
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏതൊരുസ്ഥാപനത്തിന്റെയും മുതല്‍കൂട്ടാണെന്ന് മന്ത്രി കെ ടി ജലീല്‍

23/12/2017

തിരുരങ്ങാടി: തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മുതല്‍കൂട്ടാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ ഡോ. കെ ടി ജലീല്‍ പറഞ്ഞു. അലുംനി പ്രസിഡന്റ് പ്രൊഫ. അബ്ദുല്‍അസീസ് അദ്ധ്യക്ഷതവഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ പി കെ അബ്ദുറബ്ബ,് ടി വി ഇബ്രാഹിം, അഡ്വ: എം ശംസുദ്ധീന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, തിരൂരങ്ങാടി നഗരസഭാ ചെയര്‍പെഴ്‌സണ്‍ കെ ടി റഹീദ, ഫിറോസ് ബാബു, പി എം എ സലാം, എം കെ ബാവ, പാറക്കല്‍ റഫീഖ്, നിയാസ് പുളിക്കലകത്ത്, യു എ നസീര്‍, അലുംമ്‌നി സെക്രട്ടറി ഹാറൂണ്‍, അരിമ്പ്ര മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പോഗ്രാം കണ്‍വീനര്‍ കെ ടി സാജു സ്വഗതവും പി വി ബഷീര്‍ നന്ദിയും പറഞ്ഞു .

Share this post: