പ്രാദേശിക വാര്‍ത്തകള്‍
പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട

10/11/2017
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട. അങ്ങാടിപ്പുറത്ത് നിന്നാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി അരക്കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എക്‌സൈസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ബീഹാര്‍ സ്വദേശികളായ രാംചണ്‍നിയാന്‍, ധനേശ് റാം, പശ്ചിമ ബംഗാള്‍ സ്വദേശികളായ സംസീര്‍ ഖാന്‍, സദ്ദാം ഹുസൈന്‍ഖാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി മോഹനന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതിയില്‍ ഹാജറാക്കി.

Share this post: