പ്രാദേശിക വാര്‍ത്തകള്‍
പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മികച്ചത്. പി ഉബൈദുള്ള എം എല്‍ എ

14/11/2017
മലപ്പുറം: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വ്യാപന പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മികച്ചതെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. വിജയഭേരിയിലൂടെ ജില്ലയ്ക്ക് വിദ്യാഭ്യാസ കുതിപ്പ് നല്‍കിയ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് കാലാനുസ്യതമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നതായും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഒന്നര കോടി ചെലവഴിച്ചു 340 കമ്പ്യൂട്ടറുകള്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും 281 കമ്പ്യൂട്ടറുകള്‍ ഹൈസ്‌കൂളുകള്‍ക്കുമാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സുധാകരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലിം കുരുവമ്പലം, അഡ്വ. റഷീദലി, സെക്രട്ടറി പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share this post: